ഇസ്രാഈലിലെ ജറൂസലേമിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.
ഇന്ന് (തിങ്കളാഴ്ച) ജറൂസലേമിലെ റാമോത്ത് ജങ്ഷനില്‍ രണ്ട് അക്രമികളാണ് വെടിവെപ്പ് നടത്തിയത്. ഇവര്‍ വെസ്റ്റ് ബാങ്കില്‍ നിന്നാണ് എത്തിയതെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പ് നടക്കുമ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ഒരു കാറിന്റെ ഡാഷ് കാമില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രാവിലെ പത്തോടെ കാറില്‍ എത്തിയ അക്രമികള്‍ ബസ് സ്‌റ്റോപ്പില്‍ ഉണ്ടായിരുന്നവര്‍ക്കുനേരെയും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ച് വെടിയുതിര്‍ത്ത് അക്രമികളെ വധിച്ചു. തോക്കുകളും വെടിക്കോപ്പുകളും ഒരു കത്തിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.