• Tue. Sep 23rd, 2025

24×7 Live News

Apdin News

ജസ്റ്റിസ് ലോയ മരണം സംബന്ധിച്ച് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ച നുണ പൊളിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, അമിത് ഷായെ ബലിയാടാക്കാന്‍ ശ്രമം

Byadmin

Sep 23, 2025



ന്യൂദല്‍ഹി: അമിത് ഷായുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയേണ്ട മുംബൈയിലെ,സിബിഐ കോടതിയിലെ ജഡ്ജിയായ ലോയയെ പ്രതികൂല വിധി വരാതിരിക്കാന്‍ കൊല ചെയ്യപ്പെട്ടതാണെന്നത് വെറും കെട്ടുകഥ മാത്രമാണെന്നും അതില്‍ വാസ്തവമില്ലെന്നും വിശദീകരിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്.  രാഹുല്‍ ഗാന്ധിയും വൈര്‍ മാസികയും ഇങ്ങിനെ ഒരു വധഗൂഢാലോചനാക്കുറ്റം അമിത് ഷായ്‌ക്ക് മേല്‍ ആരോപിച്ച് രംഗത്ത് വന്നിരുന്നു.

ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ലോയ ഉള്‍പ്പെടെയുള്ള മൂന്ന് ജഡ്ജിമാര്‍ ഒരുമിച്ച് ഒരു മുറിയില്‍ താമസിച്ചു എന്ന പറയുന്നതില്‍ സത്യമില്ലെന്ന വൈര്‍ മാസികയുടെ വാദം ചന്ദ്രചൂഡ് തള്ളിക്കളഞ്ഞു.
നിങ്ങള്‍ കൂട്ടുകാര്‍, സഹപ്രവര‍്ത്തകര്‍ യാത്ര പോകുമ്പോള്‍ ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കില്ലേ? – അതുപോലെ ഞങ്ങള്‍ ജഡ്ജിമാരും ചിലപ്പോഴൊക്കെ ഒരു മുറിയില്‍ താമസിച്ചേക്കാം. – ചന്ദ്രചൂഡ് പറഞ്ഞു. .

ജസ്റ്റിസ് ലോയയ്‌ക്ക് പുലര്‍ച്ചെ നാല് മണിക്ക് അസുഖം വന്നപ്പോള്‍ തൊട്ടടുത്ത ഓര്‍ത്തോപീഡിക് ആശുപത്രിയില്‍ കൊണ്ടുപോയതിനെയും വൈര്‍ മാസിക വിമര്‍ശിച്ചിരുന്നു. അതുപോലെ രോഗബാധിതനായ ലോയയെ. ജഡ്ജിമാര്‍ അവര്‍ക്ക് കാറുള്ളപ്പോള്‍ എന്തുകൊണ്ട് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി എന്നതാണ് വൈര്‍ മാസികയുടെ മറ്റൊരു ചോദ്യം. എന്നാല്‍ ഇതിനും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നല്‍കി. “ഞാന്‍ ഭാരതത്തിന്റെ ചീഫ് ജസ്റ്റിസായിരുന്നു. എനിക്ക് സ്വന്തം വാഹനമില്ല. സര്‍ക്കാര്‍ നല്‍കിയ വാഹനമാണ് ഉപയോഗിച്ചിരുന്നു. എനിക്ക് ഡ്രൈവര്‍ ഉണ്ടായിരുന്നു. പക്ഷെ അയാള്‍ എന്റെ വീട്ടില്‍ അല്ല താമസിച്ചിരുന്നത്.”- ഇതാണ് ചന്ദ്രചൂഡ് നല്‍കിയ വിശദീകരണം. ഇവിടെയും ഈ ജഡ്ജിമാര‍്ക്ക് ഔദ്യോഗിക കാര്‍ ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ലഭ്യമല്ലാത്തതിനാല്‍ ലോയയെ ഓട്ടോറിക്ഷയില്‍ തൊട്ടടുത്ത ഓര്‍ത്തോപീഡിക് ആശുപത്രിയില്‍ കൊണ്ടുപോയി എന്നതില്‍ സംശയിക്കേണ്ടതായി യാതൊുന്നമില്ലെന്നും ചന്ദ്രചൂഡ് പറയുന്നു.ഈ കേസില്‍ അമിത് ഷായ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ലോയ വധത്തെക്കുറിച്ച് വൈര്‍ മാസിക കെട്ടുകഥയുണ്ടാക്കിയത് ഈ സംഭവത്തെ ചുറ്റിപ്പറ്റി

2014 ജൂണിലാണ് പ്രത്യേക സിബിഐ കോടതിയില്‍ സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്ക് കേസിൽ ലോയ നിയമിതനാകുന്നത്. തന്റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി അമിത് ഷാക്ക്, കുറ്റം ചാർത്തപ്പെടുന്നത് വരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ലോയ ഇളവ് നൽകുകയുണ്ടായി. എന്നാൽ കേസ് നടക്കുന്ന മഹാരാഷ്‌ട്രയിൽ ഉണ്ടെങ്കിൽ അമിത് ഷാ ഹാജരാകണമെന്നും പിന്നീട് ജസ്റ്റിസ് ലോയ നിർദ്ദേശിച്ചു. എന്നാൽ 2014 ഒക്ടോബർ 31-ലെ ഹിയറിങിൽ സംസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും അമിത് ഷാ ഹാജരായില്ല. ഇതോടെ അടുത്ത ഹിയറിങ് 2014 ഡിസംബർ 15-ന് നിശ്ചയിച്ച ജസ്റ്റിസ് ലോയ, അന്ന് ഷാ ഹാജരാകുമെന്ന് ഉറപ്പാക്കണമെന്ന് അഭിഭാഷകനോട് ഉത്തരവിട്ടു. പക്ഷെ ഡിസംബര്‍ 15ന് മുന്‍പേ ജസ്റ്റിസ് ലോയ മരിയ്‌ക്കുന്നു.

സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി 2014 നവംബർ 30-ന് നാഗ്പൂരിലേക്ക് പോയ ലോയ സർക്കാർ അതിഥി മന്ദിരമായ രവിഭവനിൽ താമസിച്ചു. പിറ്റേന്ന് പുലർച്ചെ 4 മണിയോടെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 6:15-ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു.

അമിത് ഷായ്‌ക്ക് ഈ കേസുമായുള്ള ബന്ധം

2010-ൽ, സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർ ബി, ക്രിമിനൽ കൂട്ടാളി തുളസിറാം പ്രജാപതി എന്നിവരുടെ നിയമവിരുദ്ധ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത് അമിത് ഷായാണെന്ന് ശത്രുക്കള്‍ ആരോപിച്ചു.പക്ഷെ ഇതില്‍ വാസ്തവമില്ലെന്ന് പിന്നീട് തെളിഞ്ഞു.

ലോയയുടെ മരണം:കേസ് സുപ്രീംകോടതി തള്ളി

ഇന്ത്യയിലെ സി,ബി,ഐ പ്രത്യേക കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന ന്യായാധിപനായിരുന്നു ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ (1966-2014). സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്ക് കേസിന്റെ വിചാരണയ്‌ക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹം 2014 ഡിസംബർ 1 ന് നാഗ്പൂരിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു എന്നായിരുന്നു വൈര്‍ മാസിക എഴുതിയത്. വിചാരണയുടെ അവസാനഘട്ടത്തിലെ ന്യായാധിപന്റെ മരണത്തിൽ അസ്വാഭാവികത സംശയിച്ച ബന്ധുക്കളും പൊതുപ്രവർത്തകരും അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ബെഞ്ച് 2018 ഏപ്രിൽ 19 ന് ഹരജി തള്ളുകയായിരുന്നു.

 

By admin