
കൊച്ചി: വിരമിച്ച ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ് ജസ്റ്റിസ് സിരിജഗന്‍.
മൂന്നാഴ്ചയില്‍ അധികമായി ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.
സംസ്‌കാരം ഞായറാഴ്ച വൈകിട്ട്. രവിപുരം ശ്മശാനത്തില്‍ ആണ് സംസ്‌കാരം.