• Fri. Dec 19th, 2025

24×7 Live News

Apdin News

ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ

Byadmin

Dec 19, 2025



ന്യൂദല്‍ഹി:ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.

മലയാളിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.നിലവിലെ ചീഫ് ജസ്റ്റീസ് നിതിന്‍ ജംദാര്‍ വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് സൗമെന്‍ സെന്‍ കേരളത്തിലെത്തുന്നത്.

ജസ്റ്റിസ് സൗമെന്‍ സെന്‍ ദീര്‍ഘകാലം കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ആയിരുന്നു

അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് കുമാര്‍ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജി രേവതി പി. മോഹിതെ ദേരയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാനും ശുപാര്‍ശ ഉണ്ട്.ബോംബെ ഹൈക്കോടതിയിലെ ജഡ്ജി എം.എസ്. സോനകിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒഡീഷ ഹൈക്കോടതി ജഡ്ജി സന്‍ഗം കുമാര്‍ സഹോയെ പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

 

By admin