കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ (യഥാര്‍ത്ഥ പേര് കണ്ണൂര്‍ ദന്തല്‍ കോളെജ്) ചെയര്‍മാനായ അബ്ദുള്‍ ജബ്ബാര് ഹാജിയുടെ മറ്റൊരു ദന്തല്‍ കോളെജായ കാസര്‍ഗോട്ടെ സെഞ്ച്വറി ദന്തല്‍ കോളെജില്‍ നിന്നാണ് സിറിയയിലേക്ക് ആട് മേയ്‌ക്കാന്‍ ചില പെണ്‍കുട്ടികള്‍ പോയതെന്ന് ആരോപണം. ആറ്റുകാലിലെ നിമിഷ ഫാത്തിമ, എറണാകുളത്തെ മെറിന്‍ എന്നിവര്‍ സിറിയയിലേക്ക് പോയത് സെഞ്ച്വറി ദന്തല്‍ കോളെജില്‍ നിന്നാണ്. ഈ നിമിഷ ഫാത്തിമയും മെറിനും സെഞ്ച്വറി ദന്തല്‍ കോളെജില്‍ പഠിച്ചിരുന്ന കുട്ടികളാണ്. അവര്‍ അവിടെ നടന്ന ക്യാമ്പസ് ഇന്‍റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയാണ് സിറിയയിലേക്ക് പോയത് എന്നാണ് ആരോപണം.
അഞ്ചരക്കണ്ടി ദന്തല്‍ കോളെജ് എന്ന കണ്ണൂര്‍ ദന്തല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫ. റാം ഹിന്ദു പെണ്‍കുട്ടികളെയും ആണ്‍ കുട്ടികളെയും ജാതി പറഞ്ഞ് വല്ലാതെ അധിക്ഷേപിച്ചത്. അവരെ ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള അടിത്തറ ഒരുക്കാനാണോ എന്ന് സംശയിച്ചാലും തള്ളിക്കളയാനാവില്ലെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെയും സെഞ്ച്വറി ദന്തല്‍ കോളെജിന്റെയും ഉടമസ്ഥത ഒരു ട്രസ്റ്റിനാണെന്നും ഈ ട്രസ്റ്റിന് അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധമുണ്ടെന്നും ആരോപണമുയരുന്നു. മാത്രമല്ല, കേരളത്തില്‍ അഞ്ചരക്കണ്ടി ദന്തല്‍ അഥവാ കണ്ണൂര്‍ ദന്തല്‍ കോളെജുമായി ബന്ധപ്പെട്ട ഇത്രയധികം വിവാദമുണ്ടായിട്ടും എന്തുകൊണ്ടാണ് ഉടമയായ അബ്ദുള്‍ ജബ്ബാര് ഹാജി കേരളത്തില്‍ എത്താത്തത് എന്നതും ദുരൂഹമായി തുടരുന്നു. ഇപ്പോള്‍ മലേഷ്യയിലാണ് അബ്ദുള്‍ ജബ്ബാര് ഹാജി എന്നാണ് വിവരം.
ഇദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് നിലവിലുണ്ടെന്നും പറയപ്പെടുന്നു. മതപരിവര്‍ത്തനത്തിന്റെ ആശാനായ സക്കീര്‍ നായിക്കുമായും ഹാജിക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. സക്കീര്‍ നായിക്കിന്റെ കേന്ദ്രവും മലേഷ്യ തന്നെ.
അബ്ദുള്‍ ജബ്ബാര് ഹാജിയുടെ മറ്റൊരു ദന്തല്‍ കോളെജായ കാസര്‍ഗോഡ് പൊയ്നാച്ചിയിലുള്ള സെഞ്ച്വറി ദന്തല്‍ കോളെജിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധ്യാപകപീഢനം ചര്‍ച്ചയായിരുന്നെങ്കിലും അവിടെയും സര്‍ക്കാര്‍ കോളെജിനെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല.
സെഞ്ച്വറി കോളെജില്‍ പുതുതായി കോളെജില്‍ വരുന്ന വിദ്യാര്‍ത്ഥികളെ കരിവാരിത്തേച്ച് ഇലകള്‍ ഉടുപ്പിച്ച് റാഗിംഗ് നടത്തുന്ന പ്രാകൃത രീതി നിലവിലുണ്ടായിരുന്നെങ്കിലും ഇതിനെതിരെ വന്ന പരാതികളെല്ലാം തേഞ്ഞുമാഞ്ഞുപോയി. സെഞ്ച്വറി കോളെജിലും പല നിയമലംഘനം നടന്നിട്ടുണ്ട്. അബ്ദുള്‍ ജബ്ബാര് ഹാജിയുടെ കോളെജുകള്‍ ഇടിമുറികളായി മാറിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടാറില്ല.
ഡോ. റാം എന്ന ജാതിവെറിയനായ പ്രൊഫസര്‍ അവിടെ വിലസിയിരുന്നത് ഉടമയായ അബ്ദുള്‍ ജബ്ബാര് ഹാജിയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ്. ഒരു വിദ്യാര്‍ത്ഥിയും റാമിനെ ചോദ്യം ചെയ്യാന്‍ തയ്യാറാകതിരുന്നത് അയാള്‍ ഉടമയുടെ സ്വന്തം ആളാണ് എന്നതിനാലാണ്. മാത്രമല്ല, ജാതിവെറിയനായ റാമിനെയും അദ്ദേഹത്തിന്റെ അനുയായിയായ ഡോ. സംഗീതയെയും ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരെ ഒളിപ്പിക്കുന്നത് മാനേജ് മെന്‍റ് തന്നെയാണെന്നാണ് ആരോപണം.ഇവര്‍ പുറത്തുവന്നാല്‍ മാനേജ് മെന്‍റിനെതിരെ പലതും വിളിച്ചുപറയും എന്ന ഭീതിയും മാനേജ് മെന്‍റിനുണ്ട്.
അഞ്ചരക്കണ്ടി ദന്തല്‍ കോളെജ് എന്ന കണ്ണൂര്‍ ദന്തല്‍ കോളെജ് കെട്ടിടം അനധികൃതമായാണ് ഉടമ അബ്ദുള്‍ ജബ്ബാര് ഹാജി കെട്ടിപ്പൊക്കിയിരിക്കുന്നത്. അനധികൃതമായി കയ്യടക്കിയ സര്‍ക്കാരിന്റെ 300 ഏക്കറോളം സർക്കാർ ഭൂമിയിലാണ് ഇയാള്‍ ഈ കോളെജ് കെട്ടിപ്പൊക്കിയതെന്നും പരാതിയുണ്ട്. കറുവപ്പട്ട തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയാണ് കോളെജിന് വേണ്ടി കയ്യേറിയ ഭൂമി.അബ്ദുള്‍ ഹാജിയുടെ മുസ്ലിംലീഗുമായുള്ള ബന്ധവും പിണറായി വിജയനായുള്ള ബന്ധവും കോണ്‍ഗ്രസുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയന്‍ ഈ അബ്ദുള്‍ ഹാജിയെ പുകഴ്‌ത്തി പ്രസംഗിക്കുന്നതിന്റെ വീഡിയോ വരെ പുറത്തുവന്നിട്ടുണ്ട്.
ഭൂമി കൈയേറ്റം, ഭൂമി തരംമാറ്റൽ, വ്യാജരേഖ ചമയ്‌ക്കൽ, അനധികൃത പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുൾ ജബ്ബാർ ഹാജിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
മലപ്പുറം ജില്ലാപഞ്ചായത്ത്: മുസ്ലിം ലീഗ് പ്രതിനിധിയായ ജബ്ബാർ ഹാജി മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി 2025 ഡിസംബറിലെ വാർത്തകളിൽ പരാമർശമുണ്ട്. അബ്ദുള്‍ ജബ്ബാര് ഹാജിയുടെ മറ്റൊരു ദന്തല്‍ കോളെജായ കാസര്‍ഗോഡ് പൊയ്നാച്ചിയിലുള്ള സെഞ്ച്വറി ദന്തല്‍ കോളെജിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധ്യാപകപീഢനം ചര്‍ച്ചയായിരുന്നെങ്കിലും അവിടെയും സര്‍ക്കാര്‍ കോളെജിനെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല.
സെഞ്ച്വറി കോളെജില്‍ പുതുതായി കോളെജില്‍ വരുന്ന വിദ്യാര്‍ത്ഥികളെ കരിവാരിത്തേച്ച് ഇലകള്‍ ഉടുപ്പിച്ച് റാഗിംഗ് നടത്തുന്ന പ്രാകൃത രീതി നിലവിലുണ്ടായിരുന്നെങ്കിലും ഇതിനെതിരെ വന്ന പരാതികളെല്ലാം തേഞ്ഞുമാഞ്ഞുപോയി.