• Sat. Jun 28th, 2025

24×7 Live News

Apdin News

ജാനകി എന്ന പേരിനെന്താണ് കുഴപ്പം; പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണ്; സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി – Chandrika Daily

Byadmin

Jun 28, 2025


കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ പൊന്മുടി , കല്ലാര്‍കുട്ടി, ഇരട്ടയാര്‍ , ലോവര്‍ പെരിയാര്‍ ,തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത്, പത്തനംതിട്ട മൂഴിയാര്‍ ഡാം , കോഴിക്കോട് കുറ്റിയടി ഡാം, വയനാട് ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വിവിധ നദികളിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെതുടര്‍ന്ന് മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാം , വയനാട് ബാണാസുര സാഗര്‍ എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. കല്‍പ്പാത്തിപ്പുഴ , ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നതിനാല്‍ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിങ്ങല്‍കൂത്ത് ഡാമിലെ ജലനിരപ്പും ഉയരും . 16 ഡാമുകളാണ് നിലവില്‍ തുറന്നിരിക്കുന്നത് .



By admin