• Wed. Jan 21st, 2026

24×7 Live News

Apdin News

ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Byadmin

Jan 21, 2026



ടോക്കിയോ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഷിൻസോയെ ആക്രമിച്ചയാൾ കുറ്റം സമ്മതിച്ചു.

തുടർന്ന് ജാപ്പനീസ് കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 45 കാരനായ ടെറ്റ്സുയ യമഗാമിനെയാണ് ശിക്ഷിച്ചത്. എൻ‌എച്ച്‌കെ പബ്ലിക് ടെലിവിഷനെ ഉദ്ധരിച്ച് എപി വാർത്താ ഏജൻസിയാണ് ഇക്കാര്യം പറഞ്ഞത്.

2022 ജൂലൈയിൽ നാര സിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ ആബെയെ കൊലപ്പെടുത്തിയതായി യമഗാമി മുമ്പ് സമ്മതിച്ചിരുന്നു.  പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച് നാര ജില്ലാ കോടതി വിധി ശരിവയ്‌ക്കുകയും യമഗാമിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നാരയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷിൻസോ ആബെയ്‌ക്ക് പിന്നിൽ നിന്ന് വെടിയേറ്റത്.

വെടിവയ്‌പ്പിനെ തുടർന്ന് ഷിൻസോയ്‌ക്ക് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു. തുടർന്ന് വെടിവെച്ച തെത്സുയ യമഗാമിയെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. ഷിൻസോയുടെ നയങ്ങളിൽ യമഗാമി അതൃപ്തനായിരുന്നുവെന്നും അദ്ദേഹത്തെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

By admin