മുംബൈ: ജിഎസ് ടി വെട്ടിക്കുറച്ചതോടെ വാഹനക്കയറ്റുമതിയിലും വില്‍പനയിലും ഇന്ത്യയ്‌ക്ക് വന്‍കുതിപ്പ്. 2025 സെപ്തംബറില്‍ വരെ വിറ്റത് 3.72 ലക്ഷം വാഹനങ്ങള്‍. 2024 സെപ്തംബറില്‍ വിറ്റഴിച്ചത് വെറും 3.56 ലക്ഷം വാഹനങ്ങള്‍ മാത്രം. വില്പനയില്‍ 4.4 ശതമാനം കുതിപ്പാണ് ഉണ്ടായത്.
ഇരുചക്രവാഹനങ്ങളില്‍ 7 ശതമാനമാണ് കുതിപ്പുണ്ടായത്. മുചക്രവാഹനങ്ങളില്‍ 5.5 ശതമാനം കുതിപ്പുണ്ടായി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (എസ് ഐഎഎം) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ പിഴത്തീരുവ ചുമത്തിയതോടെ കയറ്റുമതി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കകത്ത് ഉപഭോഗം കൂട്ടുക എന്ന ലക്ഷ്യത്തോടെ നിരവധി ഉല്‍പന്നങ്ങളുടെ ജിഎസ് ടി മോദി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതോടെ സാധനങ്ങളുടെ വില കുറഞ്ഞു. ഇത് ഇന്ത്യയ്‌ക്കകത്ത് സാധനങ്ങളുടെ ഉപഭോഗം വര്‍ധിക്കാന്‍ കാരണമായി.