സംഘബലത്തിന്റെ ശക്തിയിൽ ബുദ്ധികൂർമതയയും കൈക്കരുത്തുമെല്ലാം ഒത്തുചേർന്ന് കാണികളെ ആവേശം കൊള്ളിച്ച കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരം കായിക പ്രേമികൾക്ക് വേറിട്ട അനുഭവമായി. ഖാലിദ് ബിൻ വലീദ് അൽറുസൂഖ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
കായിക ശക്തി തെളിയിച്ച് സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, യു.എ.ഇലെയും ശക്തരായ 14 ടീമുകൾ മാറ്റുരച്ച ബെസ്റ്റ് ഓഫ് ത്രീ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ ടീം ജേതാക്കളായി. ജേതാക്കൾക്ക് ട്രോഫിയും 10,001 റിയാൽ കാശ് പ്രൈസും ലഭിച്ചു. പി.എം.വൈ.കെ മുണ്ടുപറമ്പ് ടീം രണ്ടാം സ്ഥാനവും കെ.എം.സി.സി നിലമ്പൂർ മണ്ഡലം ടീം മൂന്നാം സ്ഥാനവും സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇവർക്ക് ട്രോഫിക്ക് പുറമെ യഥാക്രമം 6,001, 4,001, 2,001 റിയാൽ വീതം കാശ് പ്രൈസ് ലഭിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരായി സിറാജ് വഴിക്കടവ് (പി.എം.വൈ.കെ മുണ്ടുപറമ്പ്), ഷാജഹാൻ വെങ്ങാട്, നജ്മുദ്ദിൻ (ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ), ഷംനാദ് നിലമ്പൂർ (കെ.എം.സി.സി കനിവ് റിയാദ്), വിബിൻ വയനാട് (സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ്), നൗഷാദ് മണ്ണാർക്കാട് (കെ.എം.സി.സി നിലമ്പൂർ ബാക്ക് സ്റ്റാർ അൽ ഐൻ) എന്നിവരെയും ഏറ്റവും നല്ല കോച്ചായി നിയാസ് മൂത്തേടത്തെയും (പി.എം.വൈ.കെ മുണ്ടുപറമ്പ്) തെരഞ്ഞെടുത്തു.
മത്സരങ്ങൾ കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, അൻവർ ചേരങ്കൈ, ഇസ്മായിൽ മുണ്ടക്കുളം, നാസർ വെളിയങ്കോട്, മുജീബ് പൂക്കോട്ടൂർ, സൗദി പ്രമുഖരായ അബ്ദുൽറഹ്മാൻ ഉത്തൈബി, റയാൻ അബ്ദുറഹ്മാൻ, സൈദ് അൽ സഹീരി, മൻസൂർ (അൽമാക്ക് കമ്പനി), ജോയ് മൂലൻ (വിജയ് മസാല), ജംഷീർ (അൽവഫ സൂപ്പർമാർക്കറ്റ്), ഹകീം പാറക്കൽ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ) എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും സ്പോർട്സ് വിങ് കൺവീനർ സകരിയ ആറളം നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് മുന്നോടിയായി മുട്ടിപ്പാട്ട്, ഒപ്പന, അറേബ്യൻ നൃത്തം, ഡാൻസുകൾ തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. കുട്ടികളും വളണ്ടിയർമാരും അണിനിരന്ന മാർച്ച് പാസ്റ്റും നടന്നു.
ഷൗക്കത്ത് ഞ്ഞാറക്കോടൻ, സുബൈർ വട്ടോളി, ലത്തീഫ് വെള്ളമുണ്ട, നാസർ മച്ചിങ്ങൽ, അഷ്റഫ് താഴേക്കോട്, സിറാജ് കണ്ണവം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, സാമ്പിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, എ.കെ ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, സക്കീർ നാലകത്ത്, ഫത്താഹ് താനൂർ, സകരിയ ആറളം തുടങ്ങിയവർ വടംവലി മൽസരത്തിന് നേതൃത്വം നൽകി.
560 കിലോ ഭാര വ്യവസ്ഥയിൽ ഒരു ടീമിൽ ഏഴ് പേർ എന്ന രീതിയിൽ മത്സരത്തിന്റെ മുഴുവൻ നിബന്ധനകളും നിയമാവലിയും കൃത്യമായി പാലിച്ചുകൊണ്ടാണ് മത്സരം നടന്നത്. ആൾ കേരള വടംവലി അസോസിയേഷൻ സെക്രട്ടറി ആവാസ് കടവല്ലൂർ മത്സരങ്ങൾ നിയന്ത്രിക്കുകയും തന്റെ ഉജ്വലമായ വാഗ്ദോരണികളിലൂടെ ടീമുകളെയും കാണികളെയും ആവേശഭരിതരാക്കി മത്സരത്തിന് ഉത്തേജനം നൽകുകയും ചെയ്തു.
മുസ്തഫ മാസ്റ്റർ, നിസാർ മടവൂർ, ഫൈറൂസ് കൊണ്ടോട്ടി (ടെക്നിക്കൽ), സഫീർ ബാവ, ഷബീർ അലി, ബഷീർ അലി (രജിസ്ട്രേഷൻ), സിറാജ് കണ്ണവം, അഷ്റഫ് താഴേക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മൂസ പട്ടത്ത്, നാസർ മമ്പുറം (വളണ്ടിയർ), മുംതാസ് ടീച്ചർ, ഷമീല മൂസ, ഖദീജത്തുൽ ഖുബ്റ (വനിതാ വിങ്), ഹാരിസ് ബാബു, സലാഹുദ്ധീൻ (മെഡിക്കൽ), ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ (സ്റ്റേജ്), സലാഹുദ്ധീൻ വാളക്കുട (അവതരണം), ശിഹാബ് പുളിക്കൽ, ലത്തീഫ് വെള്ളമുണ്ട, അലി പേങ്ങാട്ട് എന്നിവരും മത്സരത്തിനാവശ്യമായ സേവനങ്ങൾ നിർവഹിച്ചു.