ന്യൂദല്‍ഹി: ഭാരതം റഷ്യയും ചൈനയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമ്പോള്‍ അമ്പരന്ന് അമേരിക്ക. ഭാരതത്തെ തണുപ്പിക്കാനുള്ള ശ്രമങ്ങളും യുഎസ് ആരംഭിച്ചു.
ഇതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഭാരതവുമായുളള ബന്ധത്തെ പ്രശസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ. ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഒരുമിച്ച വേളയിലാണ്, ഭാരത യുഎസ് ബന്ധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മാര്‍ക്ക് റൂബിയോ എക്‌സില്‍ പോസ്റ്റിട്ടത്.
21ാം നൂറ്റാണ്ടിലെ ശക്തമായ ബന്ധമാണെന്നും അദ്ദേഹം കുറിച്ചു. സഹകരണത്തിന്റെ ഉറച്ച അസ്ഥിവാരത്തിലാണ് ബന്ധമെന്നും അദ്ദേഹം പുകഴ്‌ത്തുകയും ചെയ്തു. 50 ശതമാനം
തീരുവ ചുമത്തിയതോടെ ഭാരത യുഎസ് ബന്ധം വന്‍ തകര്‍ച്ചയിലാണ്. കാലങ്ങള്‍ കൊണ്ട് വളര്‍ത്തിയെടുത്ത ബന്ധമാണ് തകര്‍ന്നടിയുന്നത്.
ഇത് യുഎസിന് വമ്പന്‍ തിരിച്ചടിയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ യുഎസ് തീവ്രശ്രമമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഈ പുകഴ്‌ത്തലും.