• Fri. Sep 5th, 2025

24×7 Live News

Apdin News

ജില്ലാ പൊലീസ് സൂപ്രണ്ടിനെ നായയോട് ഉപമിച്ചു; ബിജെപി എംഎല്‍എക്കെതിരെ കേസ്

Byadmin

Sep 4, 2025


കര്‍ണാടകയില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ നായയോട് ഉപമിച്ച ബിജെപി എംഎല്‍എക്കെതിരെ കേസ്. ദാവണഗരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉമാ പ്രശാന്തിനെയാണ് ബി.ജെ.പി എംഎല്‍എ ബി.പി ഹരീഷ് പോമറേനിയന്‍ നായയോട് ഉപമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ഷാമനുരു കുടുംബത്തിലെ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാക്കളോട് വിശ്വസ്തനായ ‘പോമറേനിയന്‍ നായയെപ്പോലെയായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പെരുമാറ്റം എന്നായിരുന്നു എംഎല്‍എയുടെ വിദ്വേഷ പ്രസ്താവന. ഹരിഹര്‍ നിയോജകമണ്ഡലം എംഎല്‍എയാണ് ബി.പി ഹരീഷ്.

ഔദ്യോഗിക യോഗങ്ങളില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നോട് അനാദരവ് കാണിച്ചു. ഷാമനുരു കുടുംബത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് കൂറു പുലര്‍ത്തുന്നു, എന്നായിരുന്നു എംഎല്‍എയുടെ ആരോപണം.

‘പ്രതിപക്ഷ എംഎല്‍എമാര്‍ യോഗത്തിലേക്ക് വരുമ്പോള്‍ പൊലീസ് സൂപ്രണ്ട് അവരെ അഭിവാദ്യം പോലും ചെയ്യുന്നില്ല. ഷാമനുരു കുടുംബം വൈകി എത്തുന്നതിന് പേരുകേട്ടവരാണ്. എന്നിട്ടും അവിടെ നിന്നുള്ളവരുടെ വരവിനായി കാത്തിരിക്കുകയും ഒരു പോമറേനിയന്‍ നായയെപ്പോലെ പെരുമാറുകയും ചെയ്യുന്നു, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടാകുമെന്നാണ് അവള്‍(ഉമാ പ്രശാന്ത്) കരുതുന്നത്. ഇതൊന്നും അധിക കാലം ഉണ്ടാകില്ല”- എംഎല്‍എ പറഞ്ഞു.

ദാവന്‍ഗരെ കെടിജെ നഗര്‍ പൊലീസാണ് എംഎല്‍എക്കെതിരെ ഭാരതീയ ന്യായസംഹിത സെക്ഷന്‍ 79, 132 പ്രകാരം കേസെടുത്തത്. ഉമാ പ്രശാന്ത് തന്നെയാണ് പരാതി നല്‍കിയത്.

By admin