• Tue. Apr 22nd, 2025

24×7 Live News

Apdin News

ജി എസ് ടിക്കൊപ്പെം വി എസ് ടിയും അടയ്‌ക്കേണ്ട ഗതികേടിലെന്ന് ശോഭാ സുരേന്ദ്രന്‍

Byadmin

Apr 22, 2025


തൃശൂര്‍: വന്‍കിട കമ്പനികള്‍ ജി എസ് ടിക്കൊപ്പെം വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്സും അടയ്‌ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. .

കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവിട്ടു എന്നതും സംബന്ധിച്ച് ധവള പത്രം ഇറക്കണം. ലഹരിമാഫിയ കേരളത്തില്‍ തടിച്ച് കൊഴുക്കുകയാണ്. ലഹരി കേസുകളില്‍ മുന്‍പന്തിയില്‍ പഞ്ചാബായിരുന്നു. അവിടെ 9000 കേസുകള്‍.കേരളത്തില്‍ അത് മൂപ്പതിനായിരമായി ഒന്നാം സ്ഥാനത്ത് എത്തി.

കേരളത്തിന്റെ ഒന്നാമത്തെ ശാപം പിണറായി വിജയനാണ്. രണ്ടാമത്തെ ശാപം പൂജ്യത്തിന്റെ വില അറിയാത്ത ധനമന്ത്രി കെ.എന്‍. ബാലഗോപാലും. ഒരു തരിയെങ്കിലും നാണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനെ. ലോകം കേരളത്തെ അത്ഭുതത്തോടെ നോക്കുന്നത് പിണറായിയുടെ വൈഭവമല്ലെന്നും  പ്രകൃതി ഭംഗിയും കര്‍ഷകരുടെ അധ്വാനവും ഒക്കെയാണ് ഇതിന് കാരണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തിന്റെ ആഘോഷം നടക്കുകയാണ്. ഈ ഉത്സവ മാമാങ്കം പാര്‍ട്ടിയുടെ അടിയന്തരച്ചടങ്ങുകളുടെ സൂചനയാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ സി പി എം പാര്‍ട്ടി ഐ.സി.യുവിലാണ്.



By admin