• Fri. Sep 12th, 2025

24×7 Live News

Apdin News

ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ്: ദോഹ ആക്രമണത്തിന് ശേഷം ട്രംപിനെ പുകഴ്ത്തി നെതന്യാഹു

Byadmin

Sep 12, 2025


ദോഹ: ഖത്തറിലെ ഇസ്രാഈല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് നല്‍കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ്, ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പുകഴ്ത്തി. കൂടാതെ, ബാത്ത് യാമിലെ പുതിയ വിനോദ നടപ്പാത ട്രംപിന്റെ പേരില്‍ നാമകരണം ചെയ്തിട്ടുണ്ട്.

അതേസമയം, ദോഹയിലെ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രാഈല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിലയിരുത്തി. ഖത്തര്‍ പ്രധാനമന്ത്രി ആക്രമണത്തിന് ഇസ്രായേലിന്റെ സംയുക്ത മറുപടി ഉണ്ടാകുമെന്ന് അറിയിച്ചു. ഇസ്രാഈല്‍ ആക്രമണത്തിലൂടെ ബന്ധി മോചന സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കുന്നുണ്ടെന്നും, ചര്‍ച്ചയ്ക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.

ഹമാസ് ആക്രമണത്തിന് പ്രതികരിച്ച് ഇത് അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പറഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഉറപ്പാക്കണമെന്നും, സമാധാനശ്രമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ഹമാസ് വ്യക്തമാക്കി.

By admin