ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ആര്‍എസ്എസ് നടത്തിയ റൂട്ട് മാര്‍ച്ചില്‍ നടുങ്ങി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍. ഈയിടെ എബിവിപി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സംഘടന പിടിച്ചെടുക്കുകയും ചെയ്തതോടെ ഹിന്ദുത്വ ശക്തികള്‍ ജെഎന്‍യു ഭരിയ്‌ക്കുന്നു എന്ന ഭീതി ഇടത് സംഘടനകള്‍ക്കകത്ത് രൂപം കൊണ്ടിട്ടുണ്ട്. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് ജെഎന്‍യു എന്ന ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി. അവിടെയാണ് നാലില്‍ മൂന്നു സീറ്റുകളും നേടി വിദ്യാര്‍ത്ഥിയൂണിയന്‍ എബിവിപി പിടിച്ചത്.
ആര്‍എസ്എസ് 100ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ജെഎന്‍യുവില്‍ പദസഞ്ചലനം നടത്തിയത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് ആര്‍എസ്എസ് പദസഞ്ചലനം നടത്തിയതെന്ന പരാതിയുമായി എസ് എഫ് ഐ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ കൃത്യമായി അധികൃതരില്‍ നിന്നും അനുമതി വാങ്ങിയാണ് പദസഞ്ചലനം അവിടെ സംഘടിപ്പിച്ചത്.
ജെഎന്‍യുവില്‍ ഹിന്ദുത്വ ശക്തികള്‍ ആധിപത്യം നേടുന്നതോടെ ഇടത് സംഘടനകളായ എസ്എഫ് ഐ, എ ഐഡിഎസ്ഒ, കോണ്‍ഗ്രസിന്റെ എന്‍എസ് യു എന്നീ സംഘടനകളില്‍ അസ്വാരസ്യമുണ്ട്. അതിന്റെ ഫലമായിരുന്നു എബിവിപിക്കാര്‍ നടത്തിയ നവരാതി ആഘോഷങ്ങള്‍ക്ക് നേരെ ഇടത് സംഘടനകള്‍