ന്യൂദല്‍ഹി: മൈഥിലി താക്കൂര്‍ എന്ന പെണ്‍കുട്ടി ജെന്‍സീ തലമുറക്കാരിയാണ്. ഒരിയ്‌ക്കല്‍ ലാലുപ്രസാദ് യാദവിനെ ഭയന്ന് ബീഹാര്‍ വിട്ട് ഓടിപ്പോകേണ്ടി വന്ന അച്ഛന്റെ മകള്‍. ഇന്ന് അവര്‍ കുടുംബത്തെ ബീഹാറില്‍ തിരിച്ചെത്തിച്ചു എന്ന് മാത്രമല്ല, കനലുകളിലൂടെ നടന്ന് ഭോജ് പുരി ഗാനങ്ങള്‍ ആലപിച്ച് കോടികള്‍ ഉണ്ടാക്കി കുടുംബത്തിന്റെ ദാരിദ്ര്യവും തീര്‍ത്തു. ഈ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിന്റെ മകളായി എത്തിയിരിക്കുകയാണ് ഈ 25 വയസ്സുള്ള ഈ ജെന്‍ സീ തലമുറക്കാരി.
ബീഹാറിലെ ആലിനഗര്‍ മണ്ഡലത്തിലാണ് മൈഥിലി താക്കൂര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ ജെന്‍സീ തലമുറ ഭരണകൂടത്തെ വെല്ലുവിളിക്കുമ്പോള്‍, അട്ടിമറിക്കുമ്പോള്‍ അതേ ജെന്‍ സീയെ ചേര്‍ത്ത് നിര്‍ത്തുകയാണ് മോദി.
2024ലേ മോദി മൈഥിലി താക്കൂറിനെ കണ്ടെത്തിയിരുന്നു. അന്ന് ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ മോദി പറഞ്ഞു:”ആളുകള്‍ എന്റെ പ്രസംഗം കേട്ട് മടുത്തു. നീ ഒരു പാട്ട് പാടാമോ?”. ഇത് കേട്ട ഉടനെ അന്ന് 24കാരിയായ മൈഥിലി താക്കൂര്‍ ഒരു ഭോജ്പുരി ഗാനം ആലപിച്ചു. അത് മൈഥിലിയുടെ രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവെയ്‌പായിരുന്നു.
ഇന്ന് നിരവധി ജെന്‍ സീക്കാരെ മോദി ബിജെപിയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നു. കലാപമുണ്ടാക്കാന്‍ സാധ്യതയുള്ള ജെന്‍ സീക്കാരേക്കാള്‍ അധികം വരും ഇന്ന് ബിജെപിയെ, മോദിയെ പിന്തുണയ്‌ക്കുന്ന ജെന്‍ സീക്കാരുടെ എണ്ണം.