• Tue. Feb 10th, 2026

24×7 Live News

Apdin News

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

Byadmin

Feb 10, 2026



ഇസ്ലാമബാദ് :ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കണമെങ്കില്‍ നിരവധി വ്യവസ്ഥകള്‍ മുന്നില്‍ വെച്ച പാകിസ്ഥാന് മുന്നില്‍ ഐസിസി ചെയര്‍മാനായ ജെയ് ഷാ കൂസാതെ നിന്നപ്പോള്‍ ഒടുവില്‍ മുട്ടുമടക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്.

ഇന്ത്യയുമായി മത്സരിക്കണമെങ്കില്‍ ഒട്ടേറെ വ്യവസ്ഥകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി മുന്നോട്ട് വെച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും പങ്കെടുക്കുന്ന ഒരു ട്രൈസീരിസ് മത്സരം സംഘടിപ്പിക്കണം എന്നതായിരുന്നു ഒരു വ്യവസ്ഥ. ഇന്ത്യ ഈ വര്‍ഷം തന്നെ ബംഗ്ലാദേശില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാമെന്ന് സമ്മതിക്കണം എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പാകിസ്ഥാനില്‍ മത്സരപരമ്പര നടത്തണമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഐസിസി ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കണമെങ്കില്‍ വരുമാനത്തിന്റെ കമ്മീഷന്‍ നല്‍കണമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. എന്നാല്‍ ജെയ് ഷാ ഈ വിരട്ടലുകള്‍ക്കൊന്നിനും വഴങ്ങിയില്ല. ഒടുവില്‍ ഒരു ഗത്യന്തരവുമില്ലാതെ വന്നതോടെയാണ്  പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി വഴങ്ങിക്കൊടുത്തത്. അതും 24ാം മണിക്കൂറില്‍ ആയിരുന്നു പാകിസ്ഥാന്‍ പത്തി മടക്കിയത്. കാരണം ഫെബ്രുവരി 15നാണ് ട്വന്‍റി-29 ലോകകപ്പില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുക.

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചതിനാലാണ് ഇന്ത്യയുമായുള്ള മത്സരം തങ്ങളും ഉപേക്ഷിച്ചതെന്ന ന്യായമായിരുന്നു പാകിസ്ഥാന്‍ തുടക്കത്തില്‍ നിരത്തിയിരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പ് മത്സരത്തില്‍ കളിക്കാന്‍ പോകേണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനമെടുത്തതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വിലങ്ങ് തടിയായത്. ഇന്ത്യയില്‍ കളിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ മറ്റൊരു ടീമിന് അവസരം നല്‍കുമെന്ന് ജയ് ഷാ പ്രഖ്യാപിച്ചെങ്കിലും ബംഗ്ലാദേശ് സര്‍ക്കാര്‍ അവരുടെ മതതീവ്രവാദപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെ മാറ്റി പകരം സ്കോട്ട് ലാന്‍റിന് മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

ബംഗ്ലാദേശിന്റെ പേര് പറഞ്ഞാണ് പാകിസ്ഥാന്‍ ജയ് ഷായെയും സംഘാടകരായ ഐസിസിയേയും വിരട്ടാന്‍ നോക്കിയത്. അത് ചെലവായില്ല. അതോടെ മറ്റ് ഗത്യന്തരമില്ലാതയാതോടെ കളിക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിക്കുകയായിരുന്നു. കാരണം ട്വന്‍റി-20 ലോകകപ്പില്‍ നിന്നും പിന്‍മാറിയാല്‍ മികച്ച വരുമാനം ലഭിക്കുന്ന ടൂര്‍ണ്ണമെന്‍റ് കളിക്കാന്‍ സമ്മതിച്ചില്ലെന്ന് കുറ്റപ്പെടുത്തി പാക് ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഭയന്നാണ് അവസാന നിമിഷം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ട്വന്‍റി -20 ലോകകപ്പില്‍ കളിക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിച്ചത്.

By admin