
ടിബിലിസി: ജോര്‍ജിയയില്‍ തുര്‍ക്കിയുടെ സൈനിക വിമാനം തകര്‍ന്നുവീണു. തുര്‍ക്കി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്തില്‍ 20 പേരാണ് ഉണ്ടായിരുന്നത്. അസര്‍ബയ്ജാനില്‍ നിന്ന് തുര്‍ക്കിയിലേയ്‌ക്ക് തിരിച്ചുവരവെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
വിമാനം കണ്ടെത്താനും രക്ഷാപ്രവര്‍ത്തനം നടത്താനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.