• Thu. Jan 23rd, 2025

24×7 Live News

Apdin News

ജോലി കഴിഞ്ഞു മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

Byadmin

Jan 23, 2025


വൈക്കത്ത് ജോലി കഴിഞ്ഞു മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്. തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് യുവാവ് വീണത്. കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനാണ് സുമേഷ്കുമാർ.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ് കണ്ടത്. പൊലീസും ആർപിഎഫും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

By admin