
കൊച്ചി: ചെറായി സ്വദേശിയില്‍ നിന്നും മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ അമ്മയും മകളും അറസ്റ്റില്‍.പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന പള്ളുരുത്തി തണ്ടാശേരി സിനി (50), രണ്ടാം വിവാഹത്തിലെ മകള്‍ അശ്വിനി (24) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റു ചെയ്തത്.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍.വെള്ളിയാഴ്ച പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ വാറണ്ട് കേസില്‍ അറസ്റ്റിലായി കോടതിയില്‍ നിന്നും ജാമ്യം കിട്ടി ഇറങ്ങുന്ന സമയത്താണ് മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം, തൃശൂര്‍ ജില്ലകളിലായി 28 ഓളം പണം തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് പൂമ്പാറ്റ സിനി. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്. കാപ്പ നടപടികള്‍ നേരിട്ടയാളുമാണ് സിനിയെന്ന് പൊലീസ് അറിയിച്ചു.