• Sat. Jan 10th, 2026

24×7 Live News

Apdin News

ജോഷി-മോഹൻലാൽ കൂട്ടുകെട്ടിലെ റൺ ബേബി റൺ 4 K അറ്റ്മോസിൽ ജനുവരി പതിനാറിന് എത്തുന്നു.

Byadmin

Jan 9, 2026



ക്യാമറാമാൻ വേണുവിനൊപ്പം രേണുവും.
മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ.
ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ.
സച്ചിയുടെ ശക്തമായ തിരക്കഥയിൽ
പ്രതിഭാധനനായ ജോഷി മോഹൻലാൽ , അമലാപോൾ കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് വലിയ വിജയം നേടിയ ചിത്രമായിരുന്നു റൺ ബേബി റൺ
വൻ വിജയം നേടിയ ഈ ചിത്രം പതിമൂന്നുവർഷ ങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെ
ത്തുന്നു.
ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എന്റെർപ്രൈസസ് ആണ്.

 

 

ബിജു മേനോൻ വിജയരാഘവൻ, സായ്‌കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ.
സംഗീതം – ജെയ്‌ക്ക് ബിജോയ്സ്.
ജനുവരി പതിനാറിന് ഈ ചിത്രം പ്രദർശനത്തി നെത്തുന്നു.
വാഴൂർ ജോസ്.

By admin