
കൊച്ചി;: പൂന്താനം രചിച്ച, എത്രയോ ദശകങ്ങളായി പി. ലീല എന്ന ഗായിക ഭക്തിയുണര്‍ത്തും വിധം പാടി ഫലിപ്പിച്ച ജ്ഞാനപ്പാന എന്ന ഭക്തിപൂര്‍ണ്ണമായ കൃതിയെ പാശ്ചാത്യതാളങ്ങളുടെ അകമ്പടിയോടെ ഗൗരിലക്ഷ്മി എന്ന ഗായിക വികൃതമായി അവതരിപ്പിച്ചുഎന്ന വിമര്‍ശനം ഉയരുന്നു. . റാപ്പ് ഗാനങ്ങള്‍ പാടുന്ന ഈ യുവഗായിക ഈയിടെ ജ്ഞാനപ്പാന പാടി സ്റ്റേജില്‍ തുള്ളുകയാണ് ചെയ്യുന്നത്. കൃഷ്ണ, കൃഷ്ണ എന്ന് ഗൗരിലക്ഷ്മി ആവര്‍ത്തിച്ച് വിളിക്കുമ്പോള്‍ കൃഷ്ണഭക്തിയല്ല, ഉണരുന്നത് ഒരു തരം ട്രാന്‍സിന്റെ ഉന്മാദമൂഡാണ്.
ഈ വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വേടന് ശേഷം വീണ്ടും സനാതനധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു ശ്രമം കൂടിയാണ് ഗൗരിലക്ഷ്മിയുടെ അവതരണത്തിലൂടെ കാണുന്നത്.
രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ തണ്ടില്‍ കേറ്റി നടത്തുന്നതും ഭവാന്‍ എന്ന് തുടങ്ങി ജീവിതത്തിലെ അര്‍ത്ഥശൂന്യതയും ഭഗവാനോടുള്ള ഭക്തിമാത്രമാണ് ഇതിനെ മറികടക്കാനുള്ള പോംവഴി എന്നും പറയുന്ന ഹൃദ്യമായ ആത്മീയകൃതിയാണ് ജ്ഞാനപ്പാന.
ഭ്രാന്തമായ ഡ്രം ബീറ്റുകളും ഗിറ്റാര്‍ റിഫുകളും നിറച്ച് സ്റ്റേജില്‍ ഒരു ട്രാന്‍സാണ് അവര്‍ ഉണ്ടാക്കുന്നത്. ഇത് അതിരുകടന്നു എന്ന് പലരും അഭിപ്രായപ്പെടുന്നു. ഭക്തിയല്ല, ഒരു വല്ലാത്തലഹരിയില്‍ തുള്ളാന്‍ പ്രേരിപ്പിക്കുന്നതാണ് ഗൗരിലക്ഷ്മിയുടെ ജ്ഞാനപ്പാന.
പുതിയ ടീനേജ് റാപ്പര്‍മാരെ മാനേജ് ചെയ്യുന്ന കമ്പനികളാണ് ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്നു. നിര്‍ബന്ധപൂര്‍വ്വം യുവഗായകരെ സ്പോണ്‍സര്‍ ചെയ്ത് അവര്‍ക്ക് സനാതനവിരുദ്ധ തീമുകള്‍ പാട്ടുകളായി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം കമ്പനികളാണെന്ന് സംശയമുണ്ട്. റാപ്പര്‍മാരെയല്ല, അവരെ മുതലെടുക്കുന്ന മ്യൂസിക് ലേബലുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.