റാഞ്ചി: ഝാര്‍ഖണ്ഡ് സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയില്‍ മുഖംമൂടിയെത്തിയ അജ്ഞാതര്‍ 12 അംഗ സംഘം അതിക്രമിച്ച് കയറി വൈദികരെ ഉപദ്രവിക്കുകയും ലക്ഷക്കണക്കിന് രൂപയും വിലപ്പെട്ട വസ്തുക്കളും കവര്‍ന്നു. പരിക്കേറ്റവരില്‍ ഫാ. ഡീന്‍ തോമസ് സോറെങ്, ഫാ. ഇമ്മാനുവല്‍ ബാഗ്വാര്‍ എന്നിവരാണ്.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. പള്ളി അധികൃതര്‍ പറയുന്നതനുസരിച്ച്, ആക്രമണം പൊതു സുരക്ഷയെയും മതസ്ഥാപനത്തെ ലക്ഷ്യംവയ്ക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നതാണെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക കത്തോലിക്ക സമൂഹം ആക്രമണത്തെ ശക്തമായി അപലപിച്ചു.