• Wed. Mar 18th, 2026

24×7 Live News

Apdin News

ഞങ്ങളെ തകർക്കാൻ കഴിയുന്ന ഇന്ത്യൻ മിസൈൽ ; വെല്ലുവിളിയായി ചൈന കാണുന്ന ഇന്ത്യൻ ആയുധമിതാണ്

Byadmin

Mar 17, 2026



ചൈനീസ് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുള്ള ഇന്ത്യൻ ആയുധമാണ് അഗ്നി – 5. അണ്വായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി–5 ചൈനയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് പറഞ്ഞതും ചൈനീസ് മാധ്യമങ്ങൾ തന്നെ. മിസൈലിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ചൈന സ്വീകരിക്കണമെന്ന് ഗ്ലോബൽ ടൈംസ് പോലും റിപ്പോർട്ട് ചെയ്തിരുന്നു.

5000 കിലോ മീറ്ററിലധികം പരിധിയുള്ള അഗ്നി–5ന് ചൈനയുടെ വടക്കേ ഭാഗങ്ങളിൽ വരെ ആക്രമണം നടത്താനാകും. ബെയ്ജിങ് അഗ്നി–5 ന്റെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ മിസൈലുകളെ കരുതിയിരിക്കണമെന്നും ചൈനയ്‌ക്ക് മുന്നറിയിപ്പുണ്ട്. കൂടെ ചൈനീസ് മിസൈൽ ടെക്നോളജി വികസിപ്പിക്കാനും നിർദ്ദേശമുണ്ട്.

ചൈനയുമായി മത്സരിക്കുന്നതിന് ഇന്ത്യ നിരവധി ആയുധങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അണ്വായുധ നിർമാണത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. ആണവ നിർവ്യാപന കരാറിന് ഇന്ത്യ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഏറ്റവും വലിയ അണ്വായുധങ്ങൾ കൈവശമുള്ള രാജ്യമാണ് ഇന്ത്യയെന്നും ചൈനീസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നുമുണ്ട്.

അഗ്നി-1, അഗ്നി-2, അഗ്നി-1 എന്നീ മിസൈലുകളും ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്. പൃഥ്വി, ധനുഷ് എന്നീ മിസൈലുകളിൽ എസ്എഫ്സി ഇതിനകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചൈനയ്‌ക്ക് തന്നെയാണ് ഭീഷണി.

By admin