കോഴിക്കോട് :താമരശേരിയില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാം വഴി നടന്ന ഗൂഢാലോചനയുടെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കിയും വിദ്യാര്‍ത്ഥികള്‍ കത്തിക്കുത്തിനുള്ള വട്ടം കൂട്ടിയിരുന്നു.
സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കുട്ടികളുടെ മുദ്രാവാക്യങ്ങളും പുറത്തുവന്നു. ഞമ്മളിന്ന് കുത്തും, ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ എന്നതാണ് ഇതിലെ ഒരു കൊലവിളി മുദ്രാവാക്യം.
ഷഹബാസിനെ കൊല്ലുമെന്നും എല്ലാവരും കൂടിനിന്ന് തല്ലുന്നതിനിടയില്‍ കൊന്നാല്‍ പൊലീസിന് പിടിക്കാന്‍ പറ്റില്ലെന്നും ചില സന്ദേശങ്ങളില്‍ പറയുന്നു. കത്തിക്കുത്തേറ്റ് മരിച്ച ഷഹബാസ് പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്.