കൊച്ചി: ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാര്‍ഥികളെ കാണാതായി. യമന്‍ പൗരന്മാരായ ജുബ്രാന്‍, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12:30ഓടെയാണ് അപകടം. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും തെരച്ചില്‍ നടത്തുന്നു. കോയമ്പത്തൂരിലെ രത്‌ന കോളജിലെ വിദ്യാര്‍ഥികളാണിവര്‍.