
ന്യൂഡൽഹി : ഹരിയാനയിൽ വോട്ട് മോഷണ വിഷയമാരോപിച്ച് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു . തെളിവായി ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡും രാഹുൽ ഹാജരാക്കി. ഇപ്പോഴിതാ രാഹുൽ പരാമർശിച്ച മോഡലിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഒപ്പം മോഡലും ഈ വിഷയത്തിൽ പ്രതികരണവുമായിരംഗത്ത് വന്നിട്ടുണ്ട്.
ലാരിസ എന്ന മോഡലിനെ കുറിച്ചാണ് ഹരിയാനയിലെ വോട്ടർ പട്ടികയിൽ രാഹുൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും ലാരിസ പങ്കുവെച്ചിട്ടുണ്ട്. ” എനിക്ക് ഇപ്പോൾ ധാരാളം ഇന്ത്യൻ ഫോളോവേഴ്‌സ് ഉണ്ടെന്ന് തോന്നുന്നു. ആളുകൾ എന്റെ ഫോട്ടോകളിൽ ഇതുപോലെ കമന്റ് ചെയ്യുന്നുണ്ട്. ഞാൻ വോട്ട് ചെയ്യാൻ പോയിട്ടില്ല; എന്റെ ഫോട്ടോ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു
അവർ എന്റെ പഴയ ഫോട്ടോയാണോ ഉപയോഗിക്കുന്നത് ? ആ ഫോട്ടോ പഴയതാണ്; അന്ന് ഞാൻ ചെറുപ്പമായിരുന്നു. ഇന്ത്യയിൽ വോട്ട് ചെയ്യാൻ അവർ എന്റെ ഫോട്ടോ ഉപയോഗിക്കുന്നു. ഇത് വളരെ വിചിത്രമാണ്.ഹലോ ഇന്ത്യ, എനിക്ക് ഇന്ത്യൻ രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ല, ഞാൻ ഒരിക്കലും ഇന്ത്യയിലും പോയിട്ടില്ല. ഞാൻ ഒരു ബ്രസീലിയൻ മോഡലും ഡിജിറ്റൽ ഇൻഫ്ലുവൻസർ ആണ്. എനിക്ക് ഇന്ത്യയിലെ ജനങ്ങളെ വളരെ ഇഷ്ടമാണ്. എല്ലാവർക്കും നന്ദി. “ എന്നാണ് ലാരിസയുടെ പ്രതികരണം.
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിനാണ് താൻ ഈ വീഡിയോ നിർമ്മിച്ചതെന്നും അവർ പറയുന്നു.