കോയമ്പത്തൂർ : താൻ എന്നും ആത്മാഭിമാനമുള്ള ഹിന്ദുവാണെന്ന് നടൻ രഞ്ജിത്ത് . വിനായക ചതുർത്ഥി ആഘോഷ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . സ്വന്തം പെണ്മക്കൾ ആരുമായി ഇടപഴകുന്നുവെന്ന് മാതാപിതാക്കൾ മനസിലാക്കണമെന്ന് പറഞ്ഞതിനാണ് തനിക്കെതിരെ ചിലർ കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ കോയമ്പത്തൂരിൽ ഒരു ക്ലബിൽ പോകണമെങ്കിൽ ബോയ് ഫ്രണ്ടോടെ മാത്രമേ പോകാവൂ. അതിന് 5000 രൂപ എൻട്രിഫീസ് . അതിനു വരെ സ്റ്റാലിൻ സർക്കാർ അനുമതി നൽകി. അതിനൊക്കെ ഇടയിൽ നമ്മൾ മാത്രമാണ് കുങ്കുമം, ചന്ദനം ഒക്കെ വച്ച് സംസ്ക്കാരത്തെ മുറുകെ പിടിക്കുന്നത് .
ഞാൻ അന്ന് നല്ലത് മാത്രമാണ് പറഞ്ഞത് .മാതാപിതാക്കളുടെ സങ്കടത്തെ പറ്റിയാണ് പറഞ്ഞത് . അതിന് എനിക്കെതിരെ കേസ് എടുത്തു. അതോടെ ഞാൻ തീരുമാനിച്ചു. മതേതരസ്വഭാവമുള്ള ഹിന്ദുവായി നിൽക്കുന്നതിൽ അർത്ഥമില്ല . അതേ ഞാൻ ഹിന്ദുവാണ് . ആത്മാഭിമാനമുള്ള ആണത്തമുള്ള ഹിന്ദു എന്ന് നെഞ്ച് വിരിച്ച് പറയും. ഞാൻ മനസ് കൊണ്ട് തീവ്ര ഹിന്ദുവാണ് . പക്ഷെ മറ്റ് മതങ്ങളെ വെറുക്കാൻ നമ്മളെ ആരും പഠിപ്പിച്ചിട്ടില്ല . ഹിന്ദുമതത്തിലെ ഒരു വേദവും മറ്റൊരാളെ വെട്ടാനോ, സ്ത്രീകളെ പീഡിപ്പിക്കാനോ, കൊല്ലാനോ പറഞ്ഞിട്ടില്ല. പറഞ്ഞതെല്ലാം സ്നേഹത്തെ പറ്റി മാത്രമാണ് “ അദ്ദേഹം പറഞ്ഞു.