• Thu. Jan 15th, 2026

24×7 Live News

Apdin News

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

Byadmin

Jan 15, 2026



മുംബൈ : ഹിജാബ് ധരിക്കാത്തതിനെതിരെ വിദ്വേഷം വിളമ്പിയ മതമൗലികവാദികൾക്ക്
തക്കതായ മറുപടി നൽകി ഒടിടി
ബിഗ് ബോസ് 3 വിജയിയും പാതി മലയാളിയുമായ ഗ്ലാമറസ് നടി സന മക്ബുൽ. ഹിജാബ് ധരിക്കാത്തതിനെതിരെ അവർക്കെതിരെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകളാണ് പ്രാകോപന വാക്കുകളുമായി രംഗത്തെത്തിയത്. നടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയും ട്രോളുകൾ ചെയ്തുമായിരുന്നു വിമർശനം.  സാധാരണയായി ഇത്തരം കാര്യങ്ങളിൽ അവർ പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ അവർ വിദ്വേഷം പറയുന്നവർക്കും ട്രോളുകൾക്കും ഉചിതമായ മറുപടി നൽകിയിട്ടുണ്ട്.

ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് സന വിമർശകരുടെ വായടപ്പിച്ചത്.
“ഒരു വ്യക്തി എന്ത് ധരിക്കുന്നു, എങ്ങനെ ധരിക്കുന്നു എന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായവും തീരുമാനവുമാണ്, അതിൽ അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. ആരും അതിൽ അഭിപ്രായം പറയരുത്.” – സന പറഞ്ഞു.

കൂടാതെ “ഞാൻ വസ്ത്രം ധരിക്കണോ വേണ്ടയോ, ഞാൻ ഷോർട്ട്സ് ധരിക്കണോ ലോങ്സ് ധരിക്കണോ വേണ്ടയോ, അതെല്ലാം എന്റെ ഇഷ്ടമാണ്. എന്റെ മൂത്ത സഹോദരി ഹിജാബ് ധരിക്കുന്നു, ഞാൻ ധരിക്കില്ല. അതിൽ എന്താണ് തെറ്റ്, ഞാൻ ബിക്കിനി ധരിച്ച് തെരുവിലിറങ്ങിയാൽ, അത് എന്റെ ഇഷ്ടവുമാണ്. ഹിജാബ് ധരിക്കാത്തതിന് ആളുകൾ എന്നെ എന്തിനാണ് ഇത്രയധികം വിലയിരുത്തുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.” – സന പറഞ്ഞു.

ടെലിവിഷൻ, സിനിമ, റിയാലിറ്റി ഷോകൾ എന്നിവയിൽ തന്റേതായ ഇടം നേടിയ സന മക്ബുൾ അറിയപ്പെടുന്ന നടിയും മോഡലും ഇൻഫ്ലുവൻസറുമാണ്. 1993 ജൂൺ 3 ന് മഹാരാഷ്‌ട്രയിലെ മുംബൈയിൽ ജനിച്ച സനയുടെ പിതാവ് മക്ബുൾ ഖാൻ ആണ്. അമ്മ മലയാളിയാണ്. അവർക്ക് ഷാഫ നയീം ഖാൻ എന്നെ മൂത്ത സഹോദരിയുമുണ്ട്.

By admin