ലണ്ടന്‍: ഗാന്ധിജയന്തി അടുത്തിരിക്കെ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ അജ്ഞാതര്‍ വികൃതമാക്കി. പ്രതിമയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റും പുരട്ടിയാണ് പെയിന്റടിച്ചുമാണ് പ്രതിമ വികൃതമാക്കിയത്.
സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തി. അഹിംസയുടെ സന്ദേശത്തെയും ഗാന്ധിജിയുടെ പാരമ്പര്യത്തെയും ലക്ഷ്യമിട്ട് നടത്തിയ അപമാനകരമായ പ്രവര്‍ത്തനമാണിതെന്ന് ഹൈക്കമ്മീഷന്‍ പ്രതികരിച്ചു. പ്രതിമയെ പഴയ നിലയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് അധികാരികളെ വിവരം അറിയിച്ചു എന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ലണ്ടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 1968-ല്‍ ഗാന്ധിജി നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആദരസൂചകമായി ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടതായിരുന്നു.