
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം.
അതേ സമയം, ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ.