• Mon. May 19th, 2025

24×7 Live News

Apdin News

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

Byadmin

May 19, 2025


ലണ്ടന്‍: ഭാരിച്ച ചെലവുള്ള ടെലിവിഷന്‍ മാധ്യമകാലം അവസാനിക്കുകയാണ്. പക്ഷെ ഇനി ഓണ്‍ലൈനില്‍ മാത്രമായി വാര്‍ത്താചാനലുകള്‍ പ്രവര്‍ത്തിക്കുന്ന കാലം വരികയാണ്. ഇതിന്റെ തുടക്കമെന്നോണം ബിബിസി അവരുടെ ടെലിവിഷന്‍ ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു.

ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ മരിയ്‌ക്കുന്നു?
ടെലിവിഷന്‍ ചാനല്‍ എന്ന മാധ്യമത്തിന്റെ തന്നെ മരണമാണോ സംഭവിക്കാന്‍ പോകുന്നത്? അതിന്റെ തുടക്കമാണോ ബിബിസിയുടെ ഈ പ്രഖ്യാപനം? പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന വന്‍വരുമാനമാണ് ഇത്തരം ടെലിവിഷന്‍ ചാനലുകളെ നിലനിര്‍ത്തുക. എന്നാല്‍ ഗൂഗിളിന്റെ വരവോടെ ചെറിയ തുക ചെലവില്‍ കൂടുതല്‍ കൃത്യമായ ഫലം ലഭിക്കുന്ന പരസ്യരീതികള്‍ എത്തിയതോടെ വന്‍കിട കമ്പനികള്‍ പോലും ടെലിവിഷന്‍ പരസ്യങ്ങളില്‍ നിന്നും പിന്‍മാറുകയാണ്. ഇതോടെ ടെലിവിഷന്‍ ചാനലുകളുടെ അസ്തിവാരം തന്നെ തോണ്ടപ്പെട്ടിരിക്കുന്നു.

ടിവി വാര്‍ത്താ ചാനലുകളുടെ മരണത്തിന് മറ്റ് ചില കാരണങ്ങള്‍ കൂടി

ഇനി മുതല്‍ ഓണ്‍ലൈനില്‍ മാത്രമേ ബിബിസ ലഭിക്കുകയുള്ളൂ. ബിബിസി മേധാവി ടിം ഡേവി ആണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. പ്രധാനമായും ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഒരു ടിവി ചാനല്‍ നടത്തിക്കൊണ്ടുപോകലും അതിലേക്കുള്ള വാര്‍ത്തകള്‍ ശേഖരിക്കലും ഭാരിച്ച ചെലവുള്ള പരിപാടിയാണ്. മാത്രമല്ല, വാര്‍ത്താഉള്ളടക്കങ്ങള്‍ ടിവിയിലേതിനേക്കാള്‍ മൊബൈല്‍ വഴിയും ഇന്‍റര്‍നെറ്റ് വഴിയും ഉപയോഗിക്കുന്ന രീതി ജനങ്ങള്‍ക്കിടയില്‍ ശക്തമായി. ഇതോടെയാണ് ടിവി ചാനലുകള്‍ വെള്ളാനകളായി മാറുകയാണെന്ന കണ്ടെത്തല്‍ ബിബിസി നടത്തിയത്.

1922ല്‍ ആണ് ലണ്ടന്‍ ആസ്ഥാനമായി ബിബിസി എന്ന ചാനല്‍ എത്തുന്നത്. ഏകദേശം 21000ല്‍ അധികം പേര്‍ ഇതില്‍ ജോലി ചെയ്യുന്നു.

ബിബിസി ന്യൂസ് ഉള്‍പ്പെടെ എട്ട് പ്രധാന ടിവി ചാനലുകളും ഏഴോളം പ്രാദേശിക വാര്‍ത്താ ചാനലുകളുമാണ് ബിബിസിക്ക് ഉള്ളത്.



By admin