
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റ് വഴി മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ അഹ്വാനം ചെയ്ത ടീന ജോസ് കത്തോലിക്ക സന്യാസിനിയാണെന്ന് വ്യാജ പ്രചരണമാണെന്ന് എറണാകുളം വിമല പ്രോവിന്‍സ് വ്യക്തമാക്കി. ടീന സിഎംസി സന്യാസിനീ സമൂഹത്തിലെ മുന്‍ അംഗമാണ്. സഭയുടെ കാനോനിക നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് 2009 മുതല്‍ അംഗത്വം ഒഴിവാക്കിയതാണെന്നും പ്രോവിന്‍സ് അറിയിച്ചു.
കാനോനിക നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് സന്യാസ സമൂഹത്തിലെ അംഗത്വം നഷ്ടപ്പെട്ട അന്നു മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ല. ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്വത്തിലും മാത്രമാണ്. ഇതില്‍ സന്യാസിനി സമൂഹത്തിന് യാതൊരു പങ്കുമില്ലെന്നും വിമല പ്രോവിന്‍സ് പിആര്‍ഓ ബിസ്മി പോള്‍ വ്യക്തമാക്കി.