• Mon. May 4th, 2026

24×7 Live News

Apdin News

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

Byadmin

May 4, 2026



ടുഡെയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ ആരും അത് വിശ്വസിച്ചില്ല. കാരണം ബംഗാളില്‍ 293ല്‍ 192 സീറ്റുകള്‍ ബിജെപി പിടിക്കുമെന്നായിരുന്നു ഇവരുടെ പ്രവചനം. പക്ഷെ ബംഗാളില്‍ ഈ എക്സിറ്റ് പോള്‍ എക്സാറ്റ് പോളായി മാറുകയായിരുന്നു.

2021ല്‍ വെറും 77 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 192 സീറ്റുകള്‍ നേടുമെന്ന് ടുഡെയ്സ് ചാണക്യ നടത്തിയ പ്രവചനം അവിശ്വസനീയമായിപലര്‍ക്കും തോന്നിയിരുന്നു. പക്ഷെ ആ അവിശ്വസനീയത യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 93ല്‍ ഒതുങ്ങുകയാണ്. അവസാനറൗണ്ട് വോട്ടെണ്ണലില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നേയ്‌ക്കാം. പക്ഷെ മാട്രിസ്, പിമാര്‍ക് തുടങ്ങിയ എക്സിറ്റ് പോളുകളെല്ലാം പരമാവധി 141 സീറ്റുകള്‍ വരെ മാത്രമാണ് ബിജെപിയ്‌ക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നത്.

ശക്തമായ ഭരണവിരുദ്ധവികാരമാണ് മമത ബാനര്‍ജിയ്‌ക്ക് തിരിച്ചടിയായത്. ഗുണ്ടായിസത്തിലൂടെ വോട്ടുകള്‍ നേടുന്ന പതിവ് തന്ത്രം ശക്തമായ അര്‍ധസൈനിക സാന്നിധ്യമുള്ളതിനാല്‍ നടന്നതുമില്ല.

By admin