• Tue. Nov 25th, 2025

24×7 Live News

Apdin News

ടൂത്ത് ബ്രഷുകളില്‍ മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയയുമെന്ന് ഗവേഷകര്‍

Byadmin

Nov 25, 2025



നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ കക്കൂസ് മാലിന്യത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഞെട്ടിയ്‌ക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനഫലമാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്.

കുളിമുറികളിലും ടോയ്‌ലറ്റുകളിലും ബ്രഷ് സൂക്ഷിയ്‌ക്കുമ്പോള്‍ ഫ്‌ളഷ് ചെയ്യുന്ന സമയത്ത് ക്ലോസറ്റില്‍ നിന്നും ചെറിയ തോതില്‍ അണുക്കള്‍ അന്തരീക്ഷത്തിലേക്ക് പരക്കുന്നുണ്ട്.ഈ അണുക്കള്‍ രോഗമുണ്ടാക്കും.കൂടാതെ പല്ലുകള്‍ക്കിടയില്‍ നിന്നും നീക്കം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ടൂത്ത് ബ്രഷില്‍ അവശേഷിക്കുമ്പോഴും ഇ.കോളി ബാക്ടീരിയ ഉണ്ടാകുന്നുണ്ട്. ടൂത്ത് ബ്രഷ് എപ്പോഴും നനവോടെ ഇരിക്കുന്നതും രോഗാണുക്കള്‍ പെരുകാന്‍ സഹായിയ്‌ക്കും.

ആഴ്ചയിലൊരിക്കല്‍ ടൂത്ത് ബ്രഷ് ഉപ്പിട്ട ചൂടുവെള്ളത്തില്‍ മുക്കി വയ്‌ക്കുന്നത് ബ്രഷിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.അതുപോലെ ആവശ്യം കഴിഞ്ഞാല്‍ നനവ് മാറ്റി വയ്‌ക്കുന്നതും അനുസംക്രമണം തടയാന്‍ നല്ലതാണ്.

By admin