
കൊച്ചി : ടൂറിസ്റ്റ് ബസുകളുടെയും,വലിയ വാഹനങ്ങളുടെയും ഡ്രൈവിംഗ് ക്യാബിനില്‍ വ്‌ളോഗിംഗ് അപകടത്തിന് കാരണമാകുമെന്നതിനാല്‍ ചെയ്യരുതെന്ന് ഹൈക്കോടതി. ഡ്രൈവറുടെ മാത്രമല്ല കാല്‍ നടക്കാരുടെ ജീവന്‍പോലും അപകടത്തില്‍പെടുത്തുമെന്നതിനാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
കനത്ത പിഴ ചുമത്താനും നിര്‍ദേശമുണ്ട്. ഇത്തരം വീഡിയോഗ്രഫി തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.
നിരവധി വാഹനങ്ങളില്‍ ഡിജെ ലേസര്‍,മള്‍ട്ടി കളര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടെ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുളളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉയര്‍ന്ന ശബ്ദത്തിലുള്ള പവര്‍ മ്യൂസിക് സിസ്റ്റം സ്ഥാപിച്ച വാഹനങ്ങള്‍ എന്നിവയുടെ നിയമലംഘനങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് നിരന്തരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു.