ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത താരം വിരാട് കോഹ്‌ലി. 123 ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്‌ലി ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 46 ശരാശരിയില്‍ 30 സെഞ്ച്വറികളും 9230 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.
”14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നീലത്തൊപ്പിയണിഞ്ഞിട്ട്. ഈ ഫോര്‍മാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ ഞാനാക്കി, ഒരുപാട് പാഠങ്ങള്‍ നല്‍കി. ഈ ഫോര്‍മാറ്റില്‍ നിന്നും തിരിച്ചുനടക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ ഇത് ശരിയാണെന്ന് കരുതുന്നു. ഞാന്‍ എന്നെക്കൊണ്ട് ആവുന്നതെല്ലാം ഇതിനായി നല്‍കി. തികഞ്ഞ നന്ദിയോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ഈ കളിയോടും ജനങ്ങളോടും ഒപ്പം കളിച്ചവേരാടും, എന്റെ വഴിയില്‍ വന്ന ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു” -കോഹ്‌ലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നല്‍കിയ ക്യാപ്റ്റാണ് കോഹ്‌ലി. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലിയുടെ കീഴില്‍ 40 മത്സരങ്ങളിലും ഇന്ത്യ വിജയം നേടി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് കോഹ്‌ലി ടെസ്റ്റില്‍ അരങ്ങേറിയത്. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച കോഹ്‌ലി ഇനി ഏകദിനത്തില്‍ മാത്രമാകും തുടര്‍ന്ന് കളിക്കുക.