ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ് ശതമാനം താരിഫ് ഇന്ത്യയ്‌ക്ക് വീണുകിട്ടിയൊരു അവസരമാണെന്ന് മുന്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ”തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം” എന്നാണ് താരിഫിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഈ അനിശ്ചിതത്വം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാനുള്ള അവസരം തുറന്നുതരുന്നു എന്ന്്പറഞ്ഞ അദ്ദേഹം അത് ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയുമായി വ്യാപാര ഉടമ്പടിയിലെത്താന്‍ ഇന്ത്യയ്‌ക്ക് 21 ദിവസത്തെ സമയമുണ്ട്.
ഈ കാലയളവില്‍ റഷ്യന്‍ ആശ്രയത്വം കുറയ്‌ക്കാനും യൂറോപ്യന്‍ യൂണിയന്‍, ആസിയാന്‍ പോലുള്ള കൂട്ടായ്മയുമായി ചര്‍ച്ചകള്‍ വേഗത്തിലാക്കാനും ആഭ്യന്തര വ്യാപാര തടസ്സങ്ങള്‍ നീക്കി വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യയ്‌ക്കാകും.
നേരത്തെ ട്രംപിന്റെ് നീക്കത്തെ നീതീകരിക്കാനാകാത്ത നടപടിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധീര്‍ ജൈസ്വാല്‍ വിശേഷിപ്പിച്ചിരുന്നു. ”ഇന്ത്യയുടെ എണ്ണ ഇറക്കുമതി വിപണി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. 1.4 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
”ഇന്ത്യ നമ്മുടെ സുഹൃത്താണ്, പക്ഷേ അവര്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളും ഏറ്റവും കടുപ്പമുള്ള ട്രേഡ് ബാരിയറുകളും നിലനിര്‍ത്തുന്നു. കൂടാതെ, അവര്‍ റഷ്യയില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങളും ഊര്‍ജ്ജവും വാങ്ങുന്നു. ഇത് യുക്രെയിനിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ലോകത്തിന് എതിരാണ്.” ഇതായിരുന്നു ഇന്ത്യയ്‌ക്കെതിരെ താരിഫ് ഏര്‍പ്പെടുത്തുന്നതിന് ട്രംപ് പറഞ്ഞ കാരണങ്ങള്‍