
വാഷിംഗ്ടണ്‍ : മുകേഷ് അംബാനിയാണ് ഇന്ത്യ ഭരിയ്‌ക്കുന്നതെന്നും അതിനാലാണ് തന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ ലിങ്കിന് അനുമതി ലഭിക്കാത്തതെന്നും വിമര്‍ശനം നടത്തിയ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്കിന് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി 500 കോടി ഡോളര്‍ വാരിയെറിഞ്ഞ ഇലോണ്‍ മസ്കിന് കൈപൊള്ളി.
കാരണം അമേരിക്കയിലെ സെനറ്റിലും ജനപ്രതിനിധി സഭയിലും ഇപ്പോള്‍ ഡമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയിരിക്കുന്നു. ഇനിയുള്ള കാലം ട്രംപിന് തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. എന്റെ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിച്ചില്ലെന്ന് ഇലോണ്‍ മസ്ക് ട്വീറ്റില്‍ പറഞ്ഞു.