ഇസ്ലാമബാദ് : അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ അജണ്ട പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. അടുത്ത തവണ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ മുകേഷ് അംബാനിയെ ആക്രമിക്കുമെന്നായിരുന്നു അസിം മുനീറിന്റെ പ്രസ്താവന. ട്രംപിന്റെ ക്ഷണപ്രകാരം അമേരിക്കയില്‍ എത്തിയ അസിം മുനീര്‍ പ്രത്യക്ഷമായല്ല, പരോക്ഷമായാണ് മുകേഷ് അംബാനിയുടെ പേര് പരാമര്‍ശിച്ചത്.
ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിന്റെ പ്രസംഗത്തില്‍ നിരവധി പരാമര്‍ശങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മുകേഷ് അംബാനിയ്‌ക്കെതിരായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഞങ്ങള്‍ അടുത്ത തവണ ചെയ്യാന്‍ പോകുന്നത് എന്താണ് എന്നതിനെസംബന്ധിച്ച് നടത്തിയ ട്വീറ്റിനക്കുറിച്ച് പറയവേയാണ് അസിം മുനീര്‍ അംബാനിയുടെ പേര് പരാമര്‍ശിച്ചത്. ആനകളുടെ സൈന്യത്തെ (ഇന്ത്യന്‍ സൈന്യത്തെ) തോല്‍പിക്കുമെന്നും അംബാനിയുടെ പടം കാണിച്ച് നമ്മള്‍ എന്താണ് അടുത്തതവണ ചെയ്യാന്‍ പോകുന്നത് എന്നകാര്യം വ്യക്തമാണെന്നും അസിം മുനീര്‍ പറയുന്നു.
വ്യക്തമായ യുഎസ് അജണ്ടയാണ് അസിം മുനീറിന്റെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം റഷ്യയില്‍ നിന്നുള്ള അസംസ്കൃതഎണ്ണ ശുദ്ധീകരിക്കാനുള്ള ഏറ്റവും വലിയ ശുദ്ധീകരണപ്ലാന്‍റുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന്റെ പക്കലാണ്. ഏത് വിധേനെയും റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ തടയാനുള്ള സമ്മര്‍ദ്ദം ഇന്ത്യയ്‌ക്ക് മേല്‍ യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
ബാരലിന് 46 ഡോളര്‍ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങണമെന്നതായിരുന്നു ഇന്ത്യയുള്‍പ്പെടെയുള്ള റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളോടുള്ള യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും താക്കീത്. അത് വഴങ്ങുന്നില്ലെന്ന കണ്ടതോടെ, റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ ഇന്ത്യയുടെ വ്യാപാരച്ചുങ്കം ആഗസ്ത് 27ഓടെ 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന ഭീഷണയും ട്രംപ് ഉയര്‍ത്തി. എന്നാല്‍ ഇതിനും ഇന്ത്യ വഴങ്ങുന്നില്ലന്ന് മാത്രമല്ല, റഷ്യയില്‍ നിന്നും പല വിധസാധനങ്ങളും വാങ്ങുന്ന യുഎസിനും യൂറോപ്യന്‍ രാജ്യങ്ങളെയും ഇന്ത്യ കുറ്റപ്പെടുത്താനും തുടങ്ങിയിരിക്കുകയാണ്.
ഇതോടെ മൂന്നാമത്തെ കുറക്കൂടി കഠിനമായ തീരുമാനം എടുത്തിരിക്കുകയാണ് യുഎസ്. അതായത് റഷ്യന്‍ എണ്ണ സംസ്കരിക്കാന്‍ ശേഷിയുള്ള റിലയന്‍സിനെ തടയുക. അതിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് മുകേഷ് അംബാനിയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ഈ പ്രസ്താവന. ഇതോടെ ആക്രമിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്ന ചോദ്യം ഉയര്‍ത്തുന്ന അംബാനിയോട് റഷ്യയില്‍ നിന്നുള്ള എണ്ണ സംസ്കരണം നിര്‍ത്തിവെയ്‌ക്കണമെന്ന് ഉറപ്പുവാങ്ങുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.
പലരും ഇതിന് കമന്‍റുകളുമായി എത്തുന്നുണ്ട്. അസിം മുനീറിന് ഈ പ്രസംഗം എഴുതിക്കൊടുത്തത് രാഹുല്‍ ഗാന്ധിയാണെന്ന് ഒരാള്‍ പരിഹസിക്കുന്നു. അംബാനി സ്വന്തം നിലയില്‍ തന്നെ അസിം മുനീറിനെ നിലയ്‌ക്ക് നിര്‍ത്തിക്കോളും എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. അസിം മുനീറിന്റെ ഈ പരോക്ഷ പ്രസ്താവന മുകേഷ് അംബാനി സീരിയസ്സായി എടുക്കേണ്ട കാര്യമില്ലെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.