കൊല്ലം: കരുനാഗപ്പള്ളിയില്‍ ട്രാക്കു ചേര്‍ന്ന നടക്കവെ ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിനി ഹെഡ് സെറ്റ് ഉപയോഗിച്ചിരുന്നതായി നിഗമനം. കരുനാഗപ്പള്ളി ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയും കൊല്ലം ആശ്രാമം സ്വദേശിനിയുമായ ഗാര്‍ഗിദേവി (18) യാണ് രാവിലെ ട്രെയിന്‍ തട്ടി മരിച്ചത്.
ട്രാക്കിനോട് ചേര്‍ന്ന് നടക്കുന്നതിനിടെ കൊല്ലം മെമു തട്ടുകയായിരുന്നു. പാളത്തിനു കുറുകെ കടക്കാന്‍ ശ്രമിച്ചതായും പറയുന്നു. ഹെഡ് സെറ്റ് വച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കാന്‍ ഇടയില്ലെന്ന് കരുതുന്നു.