• Tue. Oct 22nd, 2024

24×7 Live News

Apdin News

ട്രാക്കുണര്‍ന്നു; മുക്കത്തിന്റെ കുതിപ്പ്‌

Byadmin

Oct 22, 2024



കോഴിക്കോട്> കായികലോകത്ത് പുതിയ റെക്കോഡുകൾ എഴുതിച്ചേർക്കാൻ കൗമാര കായികതാരങ്ങൾ ട്രാക്കിലിറങ്ങി. 66––ാമത് റവന്യു ജില്ലാ സ്കൂൾ ഒളിമ്പിക്സിന് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കം. മൂന്നുദിവസം നീളുന്ന കായികമേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഷോട്ട്പുട്ട് എറിഞ്ഞ് ഉദ്ഘാടനംചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ കായിക സ്ഥിരംസമിതി അധ്യക്ഷ സി രേഖ അധ്യക്ഷയായി. ഡിഡിഇ സി മനോജ് കുമാർ പതാക ഉയർത്തി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് സെക്രട്ടറി പി സി ദിലീപ് കുമാർ, വാർഡ് കൗൺസിലർ കെ മോഹനൻ, ആർഡിഡിഎം സന്തോഷ് കുമാർ, സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ, സ്പോർട്സ് കോ ഓർഡിനേറ്റർ ഡോ. ഷിംജിത്ത്, ആർ കെ ഷാഫി, ഐ സൽമാൻ എന്നിവർ സംസാരിച്ചു. സി മനോജ് കുമാർ സ്വാഗതവും കെ മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. മേള ബുധനാഴ്ച സമാപിക്കും.

By admin