• Thu. Apr 3rd, 2025

24×7 Live News

Apdin News

ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഐ.ബി ഉദ്യോഗസ്ഥ ഗര്‍ഭച്ഛിദ്രം നടത്തിയ രേഖകള്‍ പുറത്ത്

Byadmin

Apr 2, 2025


തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി മരിച്ച പത്തനംതിട്ട സ്വദേശിനി
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നുവെന്ന് വിവരം.യുവതി കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ രേഖകള്‍ അടക്കം വീട്ടുകാര്‍ പൊലീസിന് കൈമാറി.

യുവതി ഒരു കൂട്ടുകാരിക്കൊപ്പം ആശുപത്രിയിലെത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ രേഖകള്‍ കിട്ടി. തുടര്‍ന്ന് യുവതിയുടെ കുടുംബം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.

ഐ.ബി ഉദ്യോഗസ്ഥയെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് തെളിവായി ആശുപത്രി രേഖകള്‍ കുടുംബം പേട്ട പൊലീസില്‍ ഹാജരാക്കുകയും ചെയ്തു.

സുകാന്ത് 3.5 ലക്ഷം രൂപയോളം ഐ.ബി ഉദ്യോഗസ്ഥയില്‍ നിന്ന് തട്ടിയെടുത്തെന്നും ആരോപണമുണ്ട്. ഇയാള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്തിന്റെ പ്രേരണയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.അന്വേഷണം നടക്കുകയാണെന്ന് അറിയിച്ച പൊലീസ് സുകാന്തിനെതിരെ കേസെടുത്തി്ട്ടില്ലെന്നും പറഞ്ഞു.

അതിനിടെ സുകാന്തിനെ പിടികൂടാന്‍ പൊലീസ് കൊച്ചിയിലും മലപ്പുറത്തും അന്വഷേണം നടിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്്. മാര്‍ച്ച് 24നാണ് പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയില്‍ വച്ച് യുവതി ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കിയത്.



By admin