കണ്ണൂര്‍: ട്രെയിനില്‍ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല്‍ പൂര്‍ണ്ണമായി അറ്റു. ഇന്ന് പുലര്‍ച്ച 1.10ന് കണ്ണൂരിലെത്തിയ മംഗള എക്‌സ്പ്രസില്‍ കയറുന്നതിനിടെയാണ് അപകടം. ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മന്‍സിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ഒരു കാല്‍ പൂര്‍ണമായി അറ്റുപോയിട്ടുണ്ട്. കൈയ്യിനും പരിക്കുണ്ട്. ഷൊര്‍ണൂരിലേക്ക് പോകുന്നതിനുവേണ്ടി മൂന്നാം പ്ലാറ്റ്‌ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ട്രാക്കിലേക്ക് വീണ യുവാവിനെ റെയില്‍വേ ജീവനക്കാരും പൊലീസും എത്തി ആംബുലന്‍സില്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.