
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ് പ്രതികൾ കവർന്നത്. ഹരിയാന സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയിൽവേ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 13ന് രാത്രി 8.10 നും 14ന് രാവിലെ 8.10 നും ഇടയിലായിരുന്നു കവര്‍ച്ച. ചെന്നൈ – മംഗളൂരു ട്രെയിനിൽ വച്ചാണ് മോഷണം നടന്നത്. . കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത്.
പിടിയിലായത് വൻ കവർച്ച സംഘമെന്നാണ് റെയിൽവെ പോലീസ് പറയുന്നത്. ട്രെയിനുകളിൽ മോഷണം നടത്തുന്ന സാസി ഗ്യാംഗ് ആണ് പിടിയിലായത്. എസി കോച്ചുകളിൽ റിസർവേഷൻ ചെയ്താണ് മോഷണം. രാജ്യത്ത് വിവിധയിടങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്.