മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധിച്ച റെയില്‍വേ ഉദ്യോഗസ്ഥന്‍ യുവതിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാനുള്ള അഭ്യര്‍ത്ഥന അയച്ചതായി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. യാത്രികരുടെ സ്വകാര്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണെന്ന് യുവതി ചൂണ്ടിക്കാട്ടി.
‘അടുത്തിടെ നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച റെയില്‍വെ ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റഗ്രാമില്‍ തന്നെ തിരഞ്ഞ് കണ്ടെത്തിയിരിക്കുന്നു. ടി സിയുടെ ഫോളോ റിക്വസ്റ്റ് കണ്ട് ഞെട്ടിപ്പോയി. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമായിരിക്കണം ടി സി തന്നെ കണ്ടെത്തിയത്. റിക്വസ്റ്റ് കണ്ടപ്പോള്‍ ശരിക്കും പേടിയാണ് തോന്നിയത്” എന്നും യുവതി കുറിയ്ക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ, സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ചിന്തിക്കുന്നത് എന്നും യുവതി കുറിപ്പില്‍ പറയുന്നു.
യാത്രികരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്ന സംഭവം, സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. പലരും പരാതിയുമായി മുന്നോട്ടു പോകണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്.