തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിക്കൂടിയത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ഡിഗഢ് കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കവര്‍ച്ചക്കു ശേഷം ഓടുന്ന ട്രെയിനില്‍ രക്ഷപ്പെട്ട് പ്രതി മറ്റൊരു ട്രയിനിലേക്ക് ഓടിക്കയറുകയാണ് ചെയ്യ്തത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേരള പൊലീസും റെയില്‍വേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ പിടിക്കൂടുകയായിരുന്നു. പ്രതിയുമായി കൂടുതല്‍ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.