
കൊളംബോ: ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍നിന്നും ശ്രീലങ്ക പുറത്തായി. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ന്യൂസലന്‍ഡിനോട് 61 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് ശ്രീലങ്ക സെമി കാണാതെ പുറത്തായത്.
വിജയത്തോടെ ന്യൂസിലന്‍ഡ് സെമി സാധ്യത നിലനിര്‍ത്തി. രണ്ട് മത്സരങ്ങളില്‍നിന്നും മൂന്ന് പോയിന്റുളള കിവീസ് ഗ്രൂപ്പ്-2ല്‍ രണ്ടാം സ്ഥാനത്താണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 26 പന്തില്‍ നാല് സിക്‌സും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സെടുത്തു.
ഫിന്‍ അലന്‍ 23 റണ്‍സും രച്ചിന്‍ രവീന്ദ്ര 32 റണ്‍സും നേടി. ഗ്ലെന്‍ ഫിലിപ്‌സ് 18 റണ്‍സ് നേടി.കോള്‍ മക്കോഞ്ചി 23 പന്തില്‍ പുറത്താകാതെ 31 റണ്‍സെടുത്തു. ശ്രീലങ്കയ്‌ക്കായി ദുഷ്മന്ത ചമീരയും മഹീഷ് തീക്ഷണയും മൂന്ന് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്‌ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാനായത്. 31 റണ്‍സെടുത്ത കമിന്ദു മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ദുനിത് വെല്ലലഗെ 29 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് 11 റണ്‍സും പവന്‍ രത്‌നായകെ 10 റണ്‍സുമെടുത്തു.
ന്യൂസിലന്‍ഡിന് വേണ്ടി രച്ചിന്‍ രവീന്ദ്ര നാല് വിക്കറ്റ് വീത്തി.