• Sat. Oct 17th, 2026

24×7 Live News

Apdin News

ഡല്‍ഹിയിലെ സമരത്തിന് മുസ്ലിം യുത്ത് ലീഗ് ഐക്യദാര്‍ഢ്യം: കോഴിക്കോട് 24 മണിക്കൂര്‍ ‘ജന്തര്‍മന്തര്‍ സമരത്തിന് ആവേശം നിറഞ്ഞ തുടക്കം’

Byadmin

Oct 17, 2026


കോഴിക്കോട്: രാജ്യത്തെ പതിമൂന്ന് കോടിയോളം വോട്ടര്‍മാരെ വെട്ടിമാറ്റി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ മോഡിഭരണകൂടത്തിന് ഒത്താശചെയ്തു നല്‍കിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പോരാളികള്‍ക്ക് ആവേശം പകര്‍ന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 24 മണിക്കൂര്‍ ‘ജന്തര്‍ മന്തര്‍’ സമരത്തിന് ആവേശ തുടക്കം. 24 മണിക്കൂര്‍ സമരം ഇന്ന് വൈകീട്ട് നാല് മണി വരെ തുടരും.

നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് കടപ്പുറത്താണ് യൂത്ത് ലീഗ് ജന്തര്‍മന്തര്‍ സമരഭൂമി ഒരുക്കിയത്. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വ്യവസായ – ഐ. ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ജന്തര്‍ മന്തര്‍ സമരം ഉദ്ഘാടനം ചെയ്തു. പ്രമുഖ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം. പി അബ്ദു സമദ് സമദാനി എം. പി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി. കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ, എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ, എം.എന്‍ കാരശ്ശേരി , ഉമ്മര്‍ പാണ്ടികശാല, ടി.ടി ഇസ്മായില്‍ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് എം.എല്‍.എ സ്വാഗതം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ. എ മാഹിന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ എം.എല്‍.എ, ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക്ക് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം. എസ്. എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എ. പി അബ്ദുസമദ്, ജനറല്‍ സെക്രട്ടറി അഫ്‌നാസ് മുഹമ്മദ് നേതൃത്വം നല്‍കി.

ഇന്ന് സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ലോക്‌സഭ മെമ്പര്‍മാരായ ഇ. ടി മുഹമ്മദ് ബഷീര്‍, കേരള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം. കെ മുനീര്‍, സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, രാജ്യസഭ മെമ്പര്‍ അഡ്വ. ഹാരിസ് ബീരാന്‍ തുടങ്ങിയ നേതാക്കള്‍ 24 മണിക്കൂര്‍ സമരത്തെ അഭിവാദ്യം ചെയ്യും.

The post ഡല്‍ഹിയിലെ സമരത്തിന് മുസ്ലിം യുത്ത് ലീഗ് ഐക്യദാര്‍ഢ്യം: കോഴിക്കോട് 24 മണിക്കൂര്‍ ‘ജന്തര്‍മന്തര്‍ സമരത്തിന് ആവേശം നിറഞ്ഞ തുടക്കം’ appeared first on Chandrika Daily.

By admin