• Mon. Feb 24th, 2025

24×7 Live News

Apdin News

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കും; വാഗ്ദാനം പാസാക്കാതെ ആദ്യമന്ത്രിസഭ യോഗം അവസാനിച്ചു

Byadmin

Feb 21, 2025


ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുമെന്ന ബിജെപി സര്‍ക്കറിന്റെ വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തില്‍ പാസാക്കിയില്ല. പകരം ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അംഗീകാരം നല്‍കി. 14 സിഐജി റിപ്പോര്‍ട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.

ആംആദ്മി പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുന്നതിനായുള്ള ബിജെപിയുടെ ആദ്യ വാഗ്ദാനമായിരുന്നു ഇത്. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നും അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയില്‍ തന്നെ ഇത് പാസാക്കും എന്നായിരുന്നു ബിജെപിയുടെ പൊള്ളയായ വാദം. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും ഇതേ നിലപാടിലായിരുന്നെങ്കിലും ആദ്യമന്ത്രി സഭയോഗത്തില്‍ ബിജെപി ഇത് പരിഗണിച്ചു പോലുമില്ല.

ഇതോടെ ബിജെപിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ആദ്യ ദിവസം തന്നെ ബിജെപി അവരുടെ വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അഞ്ച് ലക്ഷം രൂപ മേല്‍പരിധി നിശ്ചയിച്ചാണ് ആയുഷ്മാന്‍ ഭാരതിന് അംഗീകാരം നല്‍കിയത്.

മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കാണ് പ്രധാന വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. ധനം, റവന്യു, പൊതുഭരണം, വിജിലന്‍സ്, ലാന്‍ഡ് ആന്‍ഡ് ബില്‍ഡിങ്, വനിത-ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. ഉപമുഖ്യമന്ത്രി പര്‍വേശ് വര്‍മയ്ക്ക് ജല വകുപ്പ് ലഭിച്ചു. ഇതിനൊപ്പം ജലസേചനം, പ്രളയ നിയന്ത്രണ വകുപ്പും പര്‍വേശ് വര്‍മയ്ക്കാണ്. യമുനാനദി ശുചീകരണമുള്‍പ്പെടെയുള്ള ചുമതലകള്‍ ഇതില്‍ ഉള്‍പ്പെടും. കപില്‍ മിശ്രയാണ് നിയമ മന്ത്രി.

By admin