ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.